Kerala
കൊച്ചി: ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതിയില്‍ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കടവന്ത്ര പോലീസ് ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തനിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് കടവന്ത്ര പോലീസ് കേസ് എടുത്തത്.
കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് പോലീസ്. എഫ്ഐആര്‍ പോലും ഇടാതെ പോലീസ് കേസ് അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്‍സിബയുടെ ഹര്‍ജി. തനിക്കെതിരേ നിരന്തരം സൈബര്‍ അധിക്ഷേപങ്ങള്‍ നടത്തുന്നുവെന്നും "ജിഹാദി' എന്ന് വിളിച്ച് വര്‍ഗീയമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ടിനി ടോമിനെതിരെയുള്ള പരാതി.
അതേസമയം, അന്‍സിബയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടി നീന കുറുപ്പിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ടിനി ടോം തന്നെക്കുറിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നു എന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് പലരും കേട്ടിട്ടുണ്ടെന്നും നീന കുറുപ്പ് അടക്കം അതിന് സാക്ഷിയാണെന്നുമായിരുന്നു അന്‍സിബ പറഞ്ഞത്. എന്നാല്‍ ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു അമ്മ പ്രസിഡന്റ് ശ്വേതാ മേനാന് വ്യക്തമാക്കിയത്.
Movies
അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ തുറന്ന കത്തുമായി നടൻ ടിനി ടോം രംഗത്ത്. ഇനി സംഘടനയിൽ സാധാരണ വ്യക്തിയായി മാത്രമേ തുടരുകയുള്ളൂവെന്നും അനീതികള്‍ക്കെതിരെ ശബ്ദിച്ചതിന്റെ പേരില്‍ ചിലര്‍ തന്നെ ലക്ഷ്യം വെച്ചുവെന്നും ടിനി ആരോപിക്കുന്നു.
ഔദ്യോഗിക ഭാരവാഹിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞെങ്കിലും അമ്മയിലെ അംഗങ്ങളുടെ വിളികള്‍ താൻ അവഗണിക്കില്ലെന്നും, തനിക്കാവുന്ന വിധത്തില്‍ എപ്പോഴും ഒരു സഹോദരനെപ്പോലെ കൂടെയുണ്ടാകുമെന്നും ടിനി പറഞ്ഞു.
'ആദ്യം നിങ്ങള്‍ എല്ലാവരോടും ഞാന്‍ നന്ദി അറിയിക്കട്ടേ, അമ്മയില്‍ നടന്നിട്ടുള്ള എല്ലാ തെരെഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തില്‍ എന്നെ വിജയിപ്പിച്ചതിനു 2018 മുതല്‍ ഇന്നലവരെ അമ്മയുടെ എക്സിക്യൂട്ടീവില്‍ ലാലേട്ടന്റെ കീഴിലും ഇപ്പോള്‍ ശ്വേത മേനോന്റെ കീഴിലും സത്യസന്ധമായി എനിക്ക് കഴിയും വിധം നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അനീതികള്‍ക്കെതിരെ ഞാന്‍ ശബ്ദിച്ചതിന്റെ പേരില്‍ ഞാന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടിരിന്നു.
ആരോപണങ്ങള്‍ പോലീസ് എഫ്ഐആർ എടുക്കാതെ നിരുപാധികം തള്ളി കളയുകയും എനിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. ഇതൊന്നും ഞാന്‍ ഒരു ചാനലിലും വിളമ്പാന്‍ പോയിട്ടില്ല. എല്ലാം ദൈവത്തിനും നീതിക്കും മാത്രം വിട്ടു കൊടുത്തു. സത്യമേ ജയിക്കൂ അതാണ് തെളിഞ്ഞത്.
ഇനി നിങ്ങളോട് ക്ഷമ ചോദിക്കുകയാണ് ആരോടും പറയാതെ ഇറങ്ങി പോകുന്നതില്‍, എന്ന് കരുതി നിങ്ങളുടെ വിളികള്‍ ഞാന്‍ അവഗണിക്കില്ല, എനിക്ക് പറ്റുന്ന വിധത്തില്‍ ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും. എന്ന് നിങ്ങളുടെ സ്വന്തം സഹോദരന് ടിനി ടോം'. കത്തിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.
കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് കഴിഞ്ഞ ദിവസം അമ്മയുടെ 17 അംഗ ഭരണസമിതിയും ഒന്നിച്ച് രാജിവെച്ചത്. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന് നേരത്തെ തന്നെ രാജിവെച്ചിരുന്നു. അവിശ്വാസ പ്രമേയത്തെ നേരിടാതെയാണ് മുഴുവന്‍ അംഗങ്ങളും ഒഴിഞ്ഞത്.
Kerala
കൊച്ചി: നടൻ ടിനി ടോമിന് എതിരായ പരാതിയിൽ നടി അൻസിബ ഇന്ന് മൊഴി നൽകും. എറണാകുളം കടവന്ത്ര പോലീസ് സ്റ്റേഷനിൽ എത്തിയാണ് മൊഴി നൽകുക.
ഈ മാസം ഒന്നാം തിയതിയാണ് ടിനി ടോമിനെതിരെ അൻസിബ പരാതി നൽകിയത്. മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ടാണ് ടിനിക്കെതിരെ അൻസിബ പരാതി നല്‍കിയിരിക്കുന്നത്.
തനിക്കെതിരെ തുടർച്ചയായി ടിനി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയിലുണ്ട്.
Kerala
കൊച്ചി: നടൻ ടിനി ടോമിന് എതിരായ പരാതിയില്‍ നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ച് പോലീസ്. കടവന്ത്ര സ്റ്റേഷനിൽ ചൊവ്വാഴ്ച ഹാജരാകാനാണ് നിർദേശം.
ഈ മാസം ഒന്നാം തിയതിയാണ് ടിനി ടോമിനെതിരെ അൻസിബ പരാതി നൽകിയത്. മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ടാണ് ടിനിക്കെതിരെ അൻസിബ പരാതി നല്‍കിയിരിക്കുന്നത്.
തനിക്കെതിരെ തുടർച്ചയായി ടിനി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയിലുണ്ട്.
Kerala
കൊച്ചി: നടന് ടിനി ടോമിനെതിരെ നടി അന്‍സിബ ഹസന് നല്കിയ പരാതിയില്‍ പ്രഥാമിക അന്വേഷണം ആരംഭിച്ച് പോലീസ്. തിങ്കളാഴ്ച അന്‍സിബയുടെ മൊഴി എടുക്കും. തന്നെ മതതീവ്രവാദിയാക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ഇന്‍ഫോപാര്‍ക്ക് പോലീസിലാണ് അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്.
പരാതി ഇന്‍ഫോപാര്‍ക്ക് പോലീസ് കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയിരുന്നു. കടവന്ത്ര പോലീസ് തിങ്കളാഴ്ച അന്‍സിബയുടെ മൊഴിയെടുക്കും. അന്‍സിബയുടെ മൊഴിയും തെളിവുകളും പരിശോധിച്ച ശേഷമാകും ടിനി ടോമിനെ ചോദ്യം ചെയ്യലിനായി വിളിക്കുക.
അന്‍സിബ നല്കിയ രണ്ടാമത്തെ പരാതിയാണിത്. നടി ലക്ഷ്മിപ്രിയക്കെതിരെയാണ് അന്‍സിബ ആദ്യം പരാതി നല്‍കിയത്. ലക്ഷ്മിപ്രിയ നല്കിയ പരാതിയില്‍ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ വിളിച്ചു വരുത്തി മൂന്ന് മണിക്കൂറോളം സ്റ്റേഷനിലിരുത്തി വനിത എസ്ഐ രേഷ്മയും നടിയും തന്നെ മാനസികമായി പീഡിപ്പിച്ചു എന്നാണ് അന്‍സിബയുടെ പരാതി.
പരാതിയില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലെത്തി ലക്ഷ്മിപ്രിയയും എസ്ഐയും മൊഴി നല്‍കിയിരുന്നു. അതേസമയം, അന്‍സിബയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ താരസംഘടനയായ അമ്മയില്‍ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
Movies
നടന് ടിനി ടോമിനെതിരെ നടി അന്‍സിബ ഹസന് നല്കിയ പരാതിയില്‍ പ്രഥാമിക അന്വേഷണം ആരംഭിച്ച് പോലീസ്. തിങ്കളാഴ്ച അന്‍സിബയുടെ മൊഴി എടുക്കും. തന്നെ മതതീവ്രവാദിയാക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ഇന്‍ഫോപാര്‍ക്ക് പോലീസിലാണ് അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്.
പരാതി ഇന്‍ഫോപാര്‍ക്ക് പോലീസ് കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയിരുന്നു. കടവന്ത്ര പോലീസ് തിങ്കളാഴ്ച അന്‍സിബയുടെ മൊഴിയെടുക്കും. അന്‍സിബയുടെ മൊഴിയും തെളിവുകളും പരിശോധിച്ച ശേഷമാകും ടിനി ടോമിനെ ചോദ്യം ചെയ്യലിനായി വിളിക്കുക.
അന്‍സിബ നല്കിയ രണ്ടാമത്തെ പരാതിയാണിത്. നടി ലക്ഷ്മിപ്രിയക്കെതിരെയാണ് അന്‍സിബ ആദ്യം പരാതി നല്‍കിയത്. ലക്ഷ്മിപ്രിയ നല്കിയ പരാതിയില്‍ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ വിളിച്ചു വരുത്തി മൂന്ന് മണിക്കൂറോളം സ്റ്റേഷനിലിരുത്തി വനിത എസ്ഐ രേഷ്മയും നടിയും തന്നെ മാനസികമായി പീഡിപ്പിച്ചു എന്നാണ് അന്‍സിബയുടെ പരാതി.
പരാതിയില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലെത്തി ലക്ഷ്മിപ്രിയയും എസ്ഐയും മൊഴി നല്‍കിയിരുന്നു. അതേസമയം, അന്‍സിബയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ താരസംഘടനയായ അമ്മയില്‍ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
Kerala
കൊച്ചി: വ്യക്തിഹത്യയില്‍ ടിനി ടോമിനെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് താരസംഘടനയായ ‘അമ്മ’മുന്‍ എക്സിക്യൂട്ടീവ് അംഗം അന്‍സിബ ഹസന്.
പോലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്നും ഇനി ‘അമ്മ’യില്‍ പറഞ്ഞിട്ടു കാര്യമില്ലെന്നും സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ അന്‍സിബ പറഞ്ഞു. നാട്ടില്‍ നിയമവും കോടതിയുമൊക്കെ ഉണ്ടല്ലോയെന്നും അവര്‍ പ്രതികരിച്ചു.
പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് തൃപ്പൂണിത്തുറ ഹില്‍പാലസ് വനിതാ സെല്‍ സിഐക്കെതിരേയും പരാതി നല്‍കുമെന്നും അന്‍സിബ വ്യക്തമാക്കി.
എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് രാജിവച്ചതിനുപിന്നാലെ ടിനി ടോമിനെതിരേ അന്‍സിബ രംഗത്തുവന്നിരുന്നു. ടിനി ടോം തന്നെ ജിഹാദിയെന്നു വിളിച്ചെന്നും തനിക്ക് എല്ലാവരുമായും അവിഹിതമാണെന്നു പ്രചരിപ്പിച്ചുവെന്നുമായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ അന്‍സിബ തനിക്കു സഹോദരിയെ പോലെയാണെന്ന് ടിനി ടോം പ്രതികരിച്ചിരുന്നു.
Kerala
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി നടി നീനാ കുറുപ്പ്. നടന് ടിനി ടോം കുടുംബസംഗമത്തിന്റെ തലേദിവസം എന്തെല്ലാം ചെയ്തുവെന്ന് ലക്ഷ്മിപ്രിയ പറയുന്ന ഓഡിയോ ക്ലിപ് തന്റെ കൈയിലുണ്ടെന്നാണ് നീനാ കുറുപ്പ് സ്വകാര്യചാനലിനു നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
ഇപ്പോള്‍ ലക്ഷ്മിപ്രിയ എല്ലാം നിഷേധിക്കുകയാണ്. ലക്ഷ്മിപ്രിയ അനുവദിക്കുകയാണെങ്കില്‍ ആ വോയ്സ് ക്ലിപ്പ് താന്‍തന്നെ പുറത്തുവിടാമെന്നും നീനാ കുറുപ്പ് പറയുന്നു.
കുടുംബമേളയ്ക്കിടെ തന്നെ കൈയേറ്റം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നും കേട്ടാല്‍ അറയ്ക്കുന്ന തെറി പറഞ്ഞുവെന്നുമാണ് ടിനി ടോമിനെതിരായ നീന കുറുപ്പിന്റെ പരാതി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ടിനി മറ്റു പലരോടും ഇങ്ങനെ പെരുമാറിയിട്ടുണ്ടെന്നും നീന പറഞ്ഞു.
Kerala
കൊച്ചി: നടി അന്‍സിബയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ടിനി ടോം. തനിക്കെതിരേ ഇത്തരം ആരോപണം ആദ്യമായാണ്. പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. താന്‍ ഷോമാന് അല്ല. പ്രവര്‍ത്തിക്കുന്ന ആളാണ്.
അന്‍സിബ സഹോദരിയെപ്പോലെയാണ്. ജിഹാദി ആരോപണം എന്താണെന്ന് തനിക്ക് അറിയില്ല. മതവുമായി ബന്ധപ്പെടുത്തി ഒരിടത്തും സംസാരിക്കാറില്ല. മാധ്യമങ്ങളിലൂടെയാണ് വാര്‍ത്തകള്‍ അറിയുന്നത്. തീരുമാനമെടുക്കേണ്ടത് ‘അമ്മ’യാണ്. ഇപ്പോള്‍ നടക്കുന്നത് പരദൂഷണമാണെന്നും ടിനി ടോം കൊച്ചിയിൽ പ്രതികരിച്ചു.
Kerala
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽനിന്നു താന്‍ രാജിവയ്ക്കാന്‍ കാരണം ടിനി ടോം ആണെന്നു നടി അന്‍സിബ ഹസന്. തനിക്കെതിരേ നടന് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും അന്‍സിബ ആരോപിച്ചു. താന്‍ ആരോടു സംസാരിച്ചാലും അവരെ ചേര്‍ത്ത് ടിനി ടോം അവിഹിതക്കഥകള്‍ സൃഷ്ടിക്കുമായിരുന്നു.
തന്നെ മതതീവ്രവാദിയാക്കാന്‍ നിരന്തര ശ്രമം നടത്തി. താന്‍ ആളുകളെ മതം മാറ്റാന്‍ ശ്രമിക്കുന്നതായി പറഞ്ഞുപരത്തി. ജിഹാദിയെന്നു വിളിച്ച് അധിക്ഷേപിച്ചുവെന്നും അന്‍സിബ പറഞ്ഞു. താന്‍ മാനസികമായി ആകെ തകര്‍ന്നുവെന്നും ഇത്രയും കാലം ഒന്നും പറയാതിരുന്നത് സിനിമയില്‍നിന്നു പുറത്താകുമെന്ന് ഭയന്നാണെന്നും നടി പറയുന്നു.
ടിനിക്കെതിരേ നിയമനടപടി സ്വീകരിക്കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. രാജിവച്ചതിന്റെ യഥാര്‍ഥ കാരണം ആളുകള്‍ അറിയണം എന്നതുകൊണ്ടാണ് വെളിപ്പെടുത്തലെന്നും നടി വാർത്താമാധ്യമങ്ങളോട് പറഞ്ഞു.
അന്‍സിബ ഹസന്റെ നടൻ ടിനി ടോമിനെതിരേയുള്ള പരാതി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോന് പറഞ്ഞു. ആദ്യം സംഘടനയില്‍ പരാതി നല്‍കിയിരുന്നില്ല.
മാധ്യമങ്ങളിലൂടെ ഇത് അറിഞ്ഞശേഷം ഉച്ചകഴിഞ്ഞു രണ്ടോടെ മെയില്‍ അയച്ചിരുന്നു. അന്‍സിബ മാധ്യമങ്ങളോടു പറഞ്ഞ കാര്യങ്ങളാണ് മെയിലിലും ഉണ്ടായിരുന്നത്. പരാതി ലഭിച്ച സാഹചര്യത്തില്‍ വിഷയം സംഘടനയില്‍ ചര്‍ച്ച ചെയ്യുമെന്നും ശ്വേത പറഞ്ഞു.
ജനുവരിയില്‍ അന്‍സിബ തന്നെ ഫോണില്‍ ബന്ധപ്പെട്ട് പരാതി പറഞ്ഞിരുന്നു. അത് വ്യക്തിപരമായ കാര്യമായിരുന്നതിനാല്‍ സംഘടനയ്ക്ക് ഇടപെടുന്നതില്‍ പരിമതിയുണ്ടായിരുന്നു ശ്വേത പറഞ്ഞു.
അന്‍സിബയുടെ ആരോപണങ്ങള്‍ ടിനി ടോം നിഷേധിച്ചു. പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. ജിഹാദി ആരോപണം എന്താണെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: നടന് പ്രേംനസീറിനെക്കുറിച്ചു നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് നടനും മിമിക്രി താരവുമായ ടിനി ടോം. തന്റെ അഭിമുഖത്തില്‍നിന്നുള്ള ഒരുഭാഗം ചുരണ്ടിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയാണ്. പ്രേംനസീറിനെ ഒരു രീതിയിലും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ ടിനി ടോം പറഞ്ഞു.
“നസീര്‍ സാറിനെ ഞാന്‍ നേരിട്ട് കണ്ടിട്ടുപോലുമില്ല. ഒരു സീനിയര്‍ പറഞ്ഞ കാര്യമാണ് പങ്കുവച്ചത്. ഇപ്പോള്‍ അദ്ദേഹം കൈ മലര്‍ത്തുന്നുണ്ട്. കേട്ട വിവരം വച്ചിട്ട് പറഞ്ഞ ഒരു കാര്യമാണ്. ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ നിരുപാധികം മാപ്പ് ചോദിക്കാന്‍ തയാറാണ്. ഇത്രയും വലിയൊരു ലെജന്‍ഡിന്റെ കാല്ക്കല് വീഴാനും തയാറാണ്’’- വീഡിയോയില്‍ ടിനി പറഞ്ഞു.
സിനിമകള്‍ ഇല്ലാതായതോടെ പ്രേംനസീര്‍ എല്ലാ ദിവസവും മേക്കപ്പിട്ട് വീട്ടില്‍ നിന്നിറങ്ങി അടൂര്‍ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടില്‍ പോയി കരയുമായിരുന്നു എന്നായിരുന്നു ടിനി ടോമിന്റെ പ്രസ്താവന. പരാമര്‍ശം വിവാദമായതോടെ നിരവധിപേര്‍ ടിനി ടോമിനെതിരേ രംഗത്തെത്തി. ഇതോടെയാണ് താരത്തിന്റെ വിശദീകരണം.